Skip to main content

മത്സ്യസംരക്ഷിത മേഖല; ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23)

പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നീ കടവുകള്‍ മത്സ്യ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് (ഫെബ്രുവരി 23) മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി രാവിലെ 11 ന് തൊടുകയില്‍ കായല്‍വാരത്ത് നടക്കുന്ന പരിപാടിയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു അധ്യക്ഷനാകും. ഡോ കെ കെ അപ്പുക്കുട്ടന്‍ പദ്ധതി വിശദീകരിക്കും.
ഫിഷറീസ് ഡയറക്ടര്‍ വെങ്കിടേസപതി, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസന്‍, വൈസ് പ്രസിഡന്റ് അനീഷ് പടപ്പക്കര, ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ പ്രസാദ്, പേരയം ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മേരി സ്റ്റെല്ല, രജിത സജീവ്, ജെ എല്‍ മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എം സുധര്‍മ, വിക്ടര്‍ ജോണ്‍, എസ് സജീവ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date