കലാകാര•ാര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ പിന്തുണ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാര•ാരെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിഭാ പിന്തുണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ സഹായവിതരണം കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്തു. കലാകാര•ാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ സാംസ്‌കാരിക രംഗത്ത് പുതിയ ഉണര്‍വാണ് ജില്ലാ പഞ്ചായത്ത് സൃഷ്ടിക്കുന്നതെന്ന് എം പി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2019- 20 വര്‍ഷത്തെ പദ്ധതി പ്രകാരം 16 പേര്‍ക്കാണ് സഹായം ലഭിച്ചത്. പുസ്തക പ്രസാധനം മുതല്‍ ഗാനമേള സംഘം വരെ പദ്ധതിയുടെ സഹായം നേടിയ സംരംഭങ്ങളില്‍പ്പെടും.
പരിപാടിയോടനുബന്ധിച്ച് പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ സംഗമവും ചിത്രകാരന്‍ ആസാദിന്റെ ചിത്രപ്രദര്‍ശനവും സഹായ വിതരണം ലഭിച്ച കലാകാര•ാരുടെ കലാപരിപാടികളും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ എസ് രമാദേവി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് വേണുഗോപാല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ ആഷാ ശശിധരന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലേഖ വേണുഗോപാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇ എസ് അംബിക എന്നിവര്‍ പങ്കെടുത്തു.
- Log in to post comments