Skip to main content

ശരണബാല്യം പദ്ധതി; ഏകദിന ശില്പശാല സംഘടിപ്പിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാതല സ്റ്റേക്ക് ഹോള്‍ഡേഴ്സിനുള്ള ഏകദിന ശില്പശാല നടത്തി. ബാലവേലയും കുട്ടിക്കടത്തും പോലെയുള്ള പ്രശ്‌നങ്ങള്‍ താരതമ്യേന കുറവുള്ള സംസ്ഥാനമായി കേരളം മാറിയതിന് പിന്നില്‍ സമൂഹത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടെന്ന് ശില്പശാല അഭിപ്രായപ്പെട്ടു.  കൊല്ലം പോലീസ് ക്ലബ്ബില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ആര്‍  കാര്‍ത്തിക ഉദ്ഘാടനം ചെയ്തു.
 ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ പി സജിനാഥ് അധ്യക്ഷനായി. എ സി പി എ പ്രതീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജി പ്രസന്ന കുമാരി, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഗീതാകുമാരി, ജെ ജെ ബി അംഗങ്ങളായ സനല്‍ വെള്ളിമണ്‍, അനിതാ കുമാരി,  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ എം എസ് മീനാകുമാരി, കെ പി മുരളീധരന്‍ പിള്ള, ജില്ലാ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ എസ് അജീഷ്, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ബച്പന്‍ ബചാവോ അന്ധോളന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ പ്രസ്രീന്‍,  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഖാന്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.  
പോലീസ്, എക്‌സൈസ്, ലേബര്‍, വിദ്യാഭ്യാസം, കെ എസ് ആര്‍ ടി സി, ലോ കോളേജ് വിദ്യാര്‍ഥികള്‍, എന്‍ എസ് എസ് വോളന്റിയര്‍മാര്‍ തുടങ്ങിവയര്‍ പങ്കെടുത്തു.  

date