ഇഗ്നൈറ്റ് ശില്പശാല നടത്തി പുതുതലമുറയില്‍ മൂല്യബോധം വളര്‍ത്തണം - ജില്ലാ കലക്ടര്‍
പുതുതലമുറയില്‍ മൂല്യബോധം വളര്‍ത്തുന്നതിലൂടെ മാത്രമേ സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ചവറ ബി ജെ എം കോളേജില്‍ അസാപ്പ് യൂണിറ്റിന്റെ ഇഗ്നൈറ്റ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍.
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം പോലെയുള്ള വിഷയങ്ങളെ ഗൗരവമായി കാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുകയെന്നത് പ്രധാനമാണെന്നും കലക്ടര്‍ പറഞ്ഞു.
സേവന കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് മടങ്ങുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഷോബി ദാസിന് അസാപ് ജില്ലാ രക്ഷാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഉപഹാരം നല്കി.
പി ആര് ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ് മുഖ്യസന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ അജിതകുമാരി, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എ ഡി രാജീവ്കുമാര്‍, അസാപ് പ്രോഗ്രാം മാനേജര്‍മാരായ അനൂപ് ചന്ദ്രന്, വി എസ് ഹരികൃഷ്ണന്, എസ് ഡി ഇ ഫോറം ചെയര്മാന് സുദേവന് ഗിരീഷ് ഉണ്ണിത്താന്, സെക്രട്ടറി ബോബന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments