Skip to main content

കളക്ഷന്‍ ക്യാമ്പ് ചാത്തന്നൂരിലും

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്നും എടുത്ത വിവിധ വായ്പകളിലുള്ള തവണ കുടിശിക ഇനി എല്ലാ മാസവും 19-ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അടയ്ക്കാം. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന കളക്ഷന്‍ ക്യാമ്പിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും കാരണത്താല്‍ മേല്‍ ദിവസം അവധിയായാല്‍ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം കളക്ഷന്‍ ക്യാമ്പ് ഉണ്ടായിക്കും.

date