പട്ടികജാതി പ്രൊമോട്ടര്‍; അഭിമുഖം മാര്‍ച്ച് രണ്ടു മുതല്‍
ജില്ലയില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.
മാര്‍ച്ച് രണ്ടിന് രാവിലെ 10.30 മുതല്‍ അഞ്ചല്‍, ചടയമംഗലം ബ്ലോക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ ചവറ, ചിറ്റുമല ബ്ലോക്കില്‍ നിന്നുള്ളവര്‍ക്കുമാണ്.
മാര്‍ച്ച് മൂന്നിന് രാവിലെ 10.30 ന് കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്കിലുള്ളവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഇത്തിക്കര ബ്ലോക്കും കൊല്ലം കോര്‍പ്പറേഷനിലുള്ളവര്‍ക്കുമാണ്.
മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ശാസ്താംകോട്ട, പത്തനാപുരം ബ്ലോക്കും ഉച്ചകഴിഞ്ഞ് രണ്ടിന് ഓച്ചില, മുഖത്തല ബ്ലോക്കുമാണ്. യോഗ്യരായ അപേക്ഷകര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ 0474-2794996 നമ്പരിലോ ബന്ധപ്പെടണം.
- Log in to post comments