Skip to main content

വനിത സ്വയം സംരംഭക വായ്പാ മേള മാര്‍ച്ച് രണ്ടിന്

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന വായ്പാ മേളയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് നടക്കും. വൈകുന്നേരം 4.30 ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷയാകും.
സ്വയം സംരംഭക വായ്പാ അപേക്ഷാ ഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിക്കും. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ വായ്പ വിതരണവും മുഖ്യപ്രഭാഷണവും നടത്തും. സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി 'സധൈര്യം മുന്നോട്ട്' സന്ദേശം നല്‍കും. വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ അന്തര്‍ദേശീയ വനിതാദിന സന്ദേശവും നല്‍കും.
വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എ എസ് അനൂജ, വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ പി എം അബ്ദുല്‍ റഹീം തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് 6.30 ന് കലാശാല വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ നടക്കും.

date