Post Category
പ്രശ്‌നോത്തരി മത്സരം മാര്‍ച്ച് 9 ന്
ലോക വന ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്‍പതിന് രാവിലെ 10ന് ചിന്നക്കട വനശ്രീ കോംപ്ലക്‌സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം രാവിലെ 9.30 ന് ഹാജരാകണം. വിജയികള്‍ക്ക് മാര്‍ച്ച് 21 ന് നടക്കുന്ന ജില്ലാ വനദിനാഘോഷ ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കും.
date
- Log in to post comments