നിയുക്തി -2020 മെഗാ തൊഴില്‍ മേള മാര്‍ച്ച് 14ന്
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി കൊല്ലം കേന്ദ്രമാക്കി നിയുക്തി-2020 മെഗാ തൊഴില്‍മേള മാര്‍ച്ച് 14ന് കരികോട് ടി കെ എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിക്കും.
50-ല്‍പരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എഞ്ചിനീയറിങ്, എച്ച് ആര്‍, ഐ ടി, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈയില്‍സ് എന്നീ വിഭാഗങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. പ്രാഥമിക വിദ്യാഭ്യാസം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതകള്‍ അനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ഒ ഡി ഇ പി സി യുടെ ആഭിമുഖ്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നഴ്‌സിംഗ് തുടങ്ങിയ പാരമെഡിക്കല്‍ ജോലി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ക്യാമ്പും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്.
എസ് എസ് എല്‍ സി യോഗ്യതയുള്ള 35 വയസുവരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. മാര്‍ച്ച് 10 നകം ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ 9995794641, 8089419930 എന്നീ നമ്പരുകളില്‍ ലഭിക്കും.
- Log in to post comments