മണ്ണെണ്ണ പെര്‍മിറ്റ്; സംയുക്ത എഞ്ചിന്‍ പരിശോധന 15 ന്
മത്സ്യത്തൊഴിലാളികള്‍ക്കുളള മണ്ണെണ്ണ പെര്‍മിറ്റിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള സംയുക്ത എഞ്ചിന്‍ പരിശോധന മാര്‍ച്ച് 15 ന് രാവിലെ എട്ടു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുളള എഞ്ചിനുകള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, വളളത്തിന്റെ രജിസ്‌ട്രേഷന്‍/ലൈസന്‍സ്, ടി.ആര്‍-5 രസീത്, റേഷന്‍ കാര്‍ഡ്, എഞ്ചിന്റെ ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പും എഫ് ഐ എം എസ് ഐ ഡി സഹിതം നിശ്ചിത ഫോറത്തിലുളള അപേക്ഷയും മാര്‍ച്ച് ഏഴിനകം അതത് മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷഫോറം മത്സ്യഫെഡില്‍ ലഭിക്കും. ഒരു യാനത്തിന് രണ്ട് എഞ്ചിനുകളില്‍ കൂടുതല്‍ അനുവദനീയമല്ല. വിശദവിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും(0474-2792850), മത്സ്യഫെഡ് ജില്ലാ ഓഫീസിലും(0474-2772921) ലഭിക്കും. സംയുക്ത പരിശോധനയുമായി എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments