മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്
ജില്ലാ പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് 2019-20 വര്‍ഷത്തെ ഗ്രാമസഭാ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതും അംഗീകൃത കോഴ്‌സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം നേടിയിട്ടുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, മെറിറ്റില്‍ പ്രവേശനം നേടിയതിന്റെ രേഖകള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ഗ്രാമസഭാ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടതിന്റെ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഒന്നു മുതല്‍ പ്ലസ് ടു വരെ, ഐ ടി ഐ, ഐ ടി സി, ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ഥികള്‍ എന്നിവരുടെ അപേക്ഷ പരിഗണിക്കില്ല.
- Log in to post comments