Skip to main content

ചവറ ഐ ഐ ഐ സി രാജ്യത്തിന്  മാതൃക - ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് സഹായകമായ തൊഴില്‍ പരിശീലന പദ്ധതി ഉദ്ഘാടനം ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ ചവറയിലുളള ഐ ഐ ഐ സി യില്‍ നിര്‍വഹിച്ചു.
ആധുനിക സൗകര്യങ്ങളുളള നൈപുണ്യ വികസന സ്ഥാപനമായ ഐ ഐ ഐ സിയുടെ പ്രവര്‍ത്തനം തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന കേരളത്തെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരിക്കുമെന്നു അദ്ദേഹം വിലയിരുത്തി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളോട് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി സ്വന്തം അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പ്രചോദിപ്പിക്കുകയുണ്ടായി. ചടങ്ങില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ നാസര്‍ അധ്യക്ഷനായി. യു എല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കെ രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.  എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വൊക്കേഷണല്‍ ഗൈഡന്‍സ്) ശ്രീഹരി, ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ സിവില്‍ എഞ്ചിനീയറിംഗ് മേധാവി പ്രൊഫ ബി സുനില്‍കുമാര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേധാവി കമാന്‍ഡര്‍ വിനോദ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date