Skip to main content

ജല അതോറിറ്റി അദാലത്ത് മാര്‍ച്ച് 7 ന്

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ജല അതോറിറ്റി നടത്തുന്ന റവന്യൂ അദാലത്ത് മാര്‍ച്ച ഏഴിന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കല്‍, വെള്ളക്കര കുടിശ്ശികയിലെ പിഴ, ഗാര്‍ഹിക-ഗാര്‍ഹികേതര കണക്ഷനുകളിലെ ബില്ലിംഗ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍, തീരുമാനമാകാതെ കിടക്കുന്ന പരാതികള്‍, കോടതി വ്യവഹാരത്തിനുള്ള പരാതികള്‍, ചോര്‍ച്ച ആനുകൂല്യം എന്നിവ സംബന്ധിച്ച പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരം തേടാം. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അദാലത്ത് പ്രയോജനപ്പെടുത്താം. അപേക്ഷ പി എച്ച് സബ് ഡിവിഷന്‍ കൊട്ടാരക്കര(8547638537), കടയ്ക്കല്‍(8547638540), വാളകം(8547638293), വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍, പുനലൂര്‍(8547638547) എന്നിവിടങ്ങളില്‍ സമര്‍പ്പിക്കാം.

date