Skip to main content

പ്രൊബേഷന്‍ നിയമവും സംവിധാനവും ഏകദിന പരിശീലനം സംഘടിപ്പിച്ചു

ജില്ലാ പ്രൊബേഷന്‍ ആഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ നിയമത്തെയും സംവിധാനത്തെയും കുറിച്ച് കോടതി ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഹോട്ടല്‍ ഷാ ഇന്റര്‍നാഷണലില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.
തന്റെ ജുഡീഷ്യല്‍ സര്‍വീസില്‍ എപ്പോഴൊക്കെ പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം കൊടുക്കാന്‍ അവസരം വന്നിട്ടുണ്ടോ അപ്പോഴൊക്കെ നിയമം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഗാന്ധിയന്‍ ഫിലോസഫിയില്‍ അധിഷ്ഠിതമായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് ജാമ്യം കഠിന തടവിനെക്കാള്‍ ഉചിതവും കാര്യക്ഷമമായ ഒരു ആധുനിക ശിക്ഷാരീതിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ശ്രീരാജ് അധ്യക്ഷനായി. ഒരാള്‍ കുറ്റംചെയ്യുന്ന സാഹചര്യംകൂടി ജുഡീഷ്യല്‍ ആഫീസര്‍മാര്‍ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രൊബേഷന്‍ ആഫീസര്‍ സിജുബെന്‍, അഡ്വ. രാഹുല്‍, അഡീഷണല്‍ ജില്ലാ പ്രൊബേഷന്‍ ആഫീസര്‍ സി എസ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ കെ  സുബൈര്‍, 'റോയിഡേവിഡ്, ഡോ ദേവീരാജ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

date