Skip to main content

കൈരളി സമ്മര്‍ ക്രാഫ്റ്റ് ഫെയര്‍ ഇന്ന് (മാര്‍ച്ച് 5) മുതല്‍

സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൊല്ലം വൈ എം സി എ ഹാളില്‍ അഖിലേന്ത്യ കരകൗശല-കൈത്തറി-വിപണന മേള ഇന്ന് (മാര്‍ച്ച് 5) തുടങ്ങും. വൈകിട്ട് നാലിന് മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. കരകൗശല കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മനോജ്, ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, വൈ എം സി എ സെക്രട്ടറി സാംസണ്‍ മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെയര്‍ മാര്‍ച്ച് 20 ന് സമാപിക്കും.

date