Skip to main content

കൈരളി സമ്മര്‍ ക്രാഫ്റ്റ് ഫെയറിന് തുടക്കം

സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൊല്ലം വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച അഖിലേന്ത്യ കരകൗശല-കൈത്തറി-വിപണന മേള തുടങ്ങി. മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പനയും മേയര്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, മാനേജര്‍ ടോമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദാരു ശില്പങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത ക്ലോക്കുകള്‍, അറ•ുള കണ്ണാടികള്‍, നെറ്റിപ്പട്ടങ്ങള്‍, വിവിധ തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. ഫെയര്‍ മാര്‍ച്ച് 20 വരെ തുടരും.

date