ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 12 ന്
മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിതാ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ നടക്കും.
യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ റ്റി സി/എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2793714 നമ്പരില്‍ ലഭിക്കും.
- Log in to post comments