Skip to main content

അഭിമുഖം മാര്‍ച്ച് 21 ന്

വെളിനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സെക്യൂരിറ്റി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 21 ന് രാവിലെ 11 ന് നടക്കും.
യോഗ്യത: ഡോക്ടര്‍ - എം ബി ബി എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും.
ഫാര്‍മസിസ്റ്റ് - ബി ഫാം/ഡി ഫാമും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും.
സെക്യൂരിറ്റി - പത്താം ക്ലാസ്. പ്രായപരിധി 50 വയസ്.
 പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2467167, 8921667102 എന്നീ നമ്പരുകളില്‍ ലഭിക്കും.

date