Skip to main content

റിസോഴ്‌സ് മദര്‍; അപേക്ഷ ക്ഷണിച്ചു

ആലപ്പാട്  ഗ്രാമപഞ്ചായത്തും കെ ഡിസ്‌കും സംയോജിതമായി നടത്തുന്ന മഞ്ചാടി-ടീച്ച് മാത് ഫോര്‍ കേരള പദ്ധതിയിലേക്ക് റിസോഴ്‌സ് മദേഴ്‌സിനെ തിരഞ്ഞെടുക്കുന്നു. ഏതെങ്കിലും സയന്‍സ് ശാഖ/കണക്ക്/ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സ് /മാനേജ്‌മെന്റ് തുടങ്ങിയവയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ആണ് യോഗ്യത. പ്ലസ് ടു/പ്രീ ഡിഗ്രിയില്‍ കണക്ക് ഒരു വിഷയമായി പഠിച്ചിട്ടുള്ളതും ഗണിതത്തില്‍ പരിജ്ഞാനമുള്ളതും കുട്ടികളുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളതുമായ അമ്മമാര്‍ മാര്‍ച്ച് ഒന്‍പതിന് വൈകുന്നേരം നാലിനകം സ്വയം സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ ആലപ്പാട് നിവാസികളായിരിക്കണം. വിശദ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

date