Post Category
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കല്‍ പുനരാരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അറിയിച്ചു.
ഇന്നു(മാര്‍ച്ച് 8) മുതല്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 16 വൈകുന്നേരം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിംഗ് മാര്‍ച്ച് 23 ന് തീയതി പൂര്‍ത്തിയാകും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ട് ഹിയറിംഗിന് പങ്കെടുക്കാത്തവര്‍ ഈ കാലയളവില്‍ ഹിയറിംഗിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 25 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments