Skip to main content

മന്ത്രി വി.എസ്.സുനില്‍കുമാര്‍  ഇന്ന് ജില്ലയില്‍

 

    ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്‌പെഷ്യല്‍ അഗ്രിക്കള്‍ച്ചറല്‍ സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട നെല്‍കൃഷി, പൂകൃഷി എന്നിവയെപ്പറ്റിയും, പത്ത് വില്ലേജുകളെ ഫ്രൂട്ട് വില്ലേജുകള്‍ ആക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി  ഇന്ന് (ഫെബ്രുവരി 8) ഉച്ചയ്ക്ക് 12.30 ന് മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ജനപ്രതിനിധികള്‍, നെല്‍കര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഡയറക്ടര്‍, എസ്.എച്ച്,എം. ഡയറക്ടര്‍,  കൃഷി വകുപ്പ്, ആര്‍.എ.ആര്‍.എസ്, കെ.വി.കെ. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date