Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശാസ്താംകോട്ട താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ കെമിക്കല്‍, ഡിസ്‌പോസിബിള്‍സ്, മറ്റ് സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനും ആശുപത്രിയിലേക്ക് ആവശ്യമായ അച്ചടി ജോലികള്‍ ചെയ്യുന്നതിനും പ്രത്യേകം ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 19 ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകളും ഓര്‍ത്തോ ഇംപ്ലാന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനും പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനും പ്രത്യേകം ടെണ്ടറുകള്‍ ക്ഷണിച്ചു. റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ മാര്‍ച്ച് 17 ന് രാവിലെ 11 വരെയും ഓര്‍ത്തോ ഇംപ്ലാന്റുകളും അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ രാവിലെ 11.30 വരെയും പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനുള്ള ടെണ്ടര്‍ ഉച്ചയ്ക്ക് 12 വരെയും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2452610 നമ്പരിലും ലഭിക്കും.

date