പോറ്റി വളര്‍ത്തല്‍ പദ്ധതി; അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസ് വഴി നടപ്പിലാക്കുന്ന പോറ്റിവളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മക്കള്‍ ഉള്ളവര്‍, മക്കളില്ലാത്ത മാതാപിതാക്കള്‍, ഏക രക്ഷിതാവ്, അവിവാഹിതര്‍ എന്നിവര്‍ക്ക് പോറ്റി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. കുടുംബത്തെ സംബന്ധിച്ച പഠനം, അപേക്ഷകര്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, കുട്ടികളെ നേരിട്ട് കണ്ടു സംസാരിക്കുന്നതിനുള്ള അവസരം എന്നീ ഘട്ടങ്ങള്‍ക്ക് ശേഷമാകും കുട്ടികളെ കൈമാറുക.
രക്ഷിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍, സംരക്ഷിക്കാന്‍ ആളില്ലാത്ത കുട്ടികള്‍, അച്ഛനമ്മമാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് കൂടെ നിര്‍ത്താന്‍ കഴിയാത്ത കുട്ടികള്‍ തുടങ്ങി ചില്‍ഡ്രന്‍സ് ഹോമുകളില്‍ സംരക്ഷിക്കപ്പെടുന്ന ആറു വയസ് മുതലുള്ള കുട്ടികളെയാണ് വീടുകളിലേക്ക് വിടുന്നത്. ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിര്‍ത്താതെ കുട്ടികളെ സ്‌നേഹമസൃണമായ കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുകയെന്നതാണ് പോറ്റി വളര്‍ത്തലിന്റെ മുഖ്യലക്ഷ്യം.
കുട്ടികളെ കൈമാറിയ ശേഷവും ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായിരിക്കും. അവധിക്കാലം തീര്‍ന്നാലും താത്പര്യമുള്ളവര്‍ക്ക് ദീര്‍ഘകാല പോറ്റി വളര്‍ത്തല്‍ പദ്ധതി പ്രകാരം കുട്ടികളെ സംരക്ഷിക്കുന്നത് തുടരാവുന്നതാണ്.
2020 മധ്യവേനലവധിയിലേക്കുള്ള പോറ്റി വളര്‍ത്തല്‍ പദ്ധതി അപേക്ഷ മാര്‍ച്ച് 22 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2791597, 8281899461 എന്നീ നമ്പരുകളില്‍ ലഭിക്കും.
- Log in to post comments