സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം-പ്രിന്റ് മീഡിയ, ദൃശ്യ മാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം(പുരുഷന്‍, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18-40 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവാര്‍ഡിനായി സ്വയം അപേക്ഷിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹമായ ക്ലബ്ബുകളെ സംസ്ഥാന തലത്തിലേക്ക് പരിഗണിക്കും. 2018-19 കാലയളവിലെ സൃഷ്ടികളും പ്രവര്‍ത്തനങ്ങളുമാണ് വിലയിരുത്തുക.
അപേക്ഷകള്‍ മാര്‍ച്ച് 31 നകം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ നല്‍കണം. അപേക്ഷ ഫോറം www.ksywb.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 0491 2505190.
- Log in to post comments