Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി:  കൊച്ചി  (അര്‍ബന്‍) 2 ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ  76-ാം നംപര്‍ അങ്കണവാടിയോട് ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  കുട്ടികളെ രാവിലെ  ക്രഷില്‍ എത്തിക്കുന്നതിനും വൈകീട്ട് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 10,000/- രൂപയില്‍ അധികരിക്കാത്ത നിരക്കില്‍ അനുയോജ്യമായ അടച്ചുറപ്പുള്ള 7 വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനമായിരിക്കണം. അഞ്ചു വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള   വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ്  നിശ്ചിത മാതൃകയിലുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചത്. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2663169.

date