Skip to main content

കോഷന്‍ ഡിപ്പോസിറ്റ്; രസീത് സമര്‍പ്പിക്കണം

സ്‌കോള്‍ കേരള മുഖേന 2018-20 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ റെഗുലര്‍ കോഴ്‌സിന് ഒന്ന്, അഞ്ച്, 39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ കോഴ്‌സ് ഫീസ് പൂര്‍ണമായി അടച്ചവര്‍ കോഷന്‍ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് മാര്‍ച്ച് 25 നകം സമര്‍പ്പിക്കണം.
www.scolekerala.org  വെബ്‌സൈറ്റില്‍ നിന്നും യൂസര്‍ ഐ ഡി, പാസ്‌വേര്‍ഡ് ഉപയോഗിച്ച് രസീത് പ്രിന്റെടുത്ത് വിദ്യാര്‍ഥിയുടെ ഒപ്പ് രേഖപ്പെടുത്തി വിദ്യാര്‍ഥി/രക്ഷകര്‍ത്താവിന്റെ നിലവില്‍ ഉപയോഗത്തിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, പൂജപ്പുര, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലെ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. ഫോണ്‍: 9447696709, 0474-2798982.

date