Post Category
തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക്
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്‍പ്പന പുനലൂര്‍ തടി വില്‍പ്പന ഡിവിഷന് കീഴിലുള്ള തുയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. വീട് നിര്‍മിക്കുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും സഹിതം ഡിപ്പോയില്‍ ഹാജരാക്കി അഞ്ച് ക്യൂബിക് മീറ്റര്‍വരെ തേക്ക് തടി നേരിട്ട് വാങ്ങാം. വിശദ വിവരങ്ങള്‍ 8547600527(തുയ്യം), 0475-2222617(പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന്‍) എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments