സംരംഭങ്ങള്‍ക്ക് അനുമതി; ഏകജാലക അനുമതി ബോര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു
ജില്ലാ വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് വ്യവസായ സേവന സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എല്ലാ മാസവും ചേരുന്ന യോഗത്തില്‍ ഉത്പാദന/സേവന മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുള്ളവരുടെ അപേക്ഷകളാണ് പരിഗണിക്കുന്നത്.
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യൂണിറ്റുകള്‍ക്ക് അനുമതി പുതുക്കി നല്‍കാതിരിക്കുക, അനധികൃതമായി സ്റ്റോപ്പ് മെമ്മോ നല്‍കുക തുടങ്ങിയ സംരംഭങ്ങളുടെ പരാതികളും ഏക ജാലക അനുമതി ബോര്‍ഡില്‍ ചര്‍ച്ച ചെയ്തു ഉചിതമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട സ്ഥാപങ്ങള്‍ക്ക് നല്‍കും.
ഓണ്‍ലൈന്‍ സംവിധാനമായ കെ സ്വിഫ്റ്റ് മുഖേന സത്യവാങ്മൂലം സമര്‍പ്പിക്കുന്നപക്ഷം മൂന്ന് വര്‍ഷത്തേക്ക് പ്രാബല്യമുള്ള കൈപ്പറ്റു സാക്ഷ്യപത്രം ലഭിക്കും. ഇത് അനുവദിക്കുന്നത്തിനുള്ള നോഡല്‍ ഏജന്‍സി ജില്ലാ ഏകജാലക അനുമതി ബോര്‍ഡാണ്. യൂണിറ്റുകള്‍ മൂന്ന് വര്‍ഷത്തിനു ശേഷം ആറു മാസത്തിനുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടേതുള്‍പ്പടെയുള്ള വിവിധ അനുമതികള്‍ നേടിയാല്‍ മതിയാകും.
- Log in to post comments