Post Category
കോവിഡ് 19; ബോധവത്കരണവും സര്‍വ്വേയും നടത്തി
കോവിഡ് 19 നെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ചക്കുവരയ്ക്കലില്‍ വീടുകള്‍തോറും ബോധവത്കരണവും സര്‍വ്വേയും നടത്തി. വീടുകളില്‍ താമസിക്കുന്നവരെക്കുറിച്ചും യാത്രവിവരങ്ങളും ശേഖരിച്ചു. മാസ്‌ക്കുകള്‍, മരുന്നുകള്‍, ലഘുലേഖകള്‍ എന്നിവയും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈന്‍പ്രഭ, ആശുപത്രി പ്രസിഡന്റ് ബി ആര്‍ ശ്രീകുമാര്‍, എ ആര്‍ അരുണ്‍, അജേഷ്, ആശുപത്രി സെക്രട്ടറി ദിവ്യജോസഫ്, ബെറ്റി, സുജ, ബിന്‍സി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments