Skip to main content

കോവിഡ് 19: കുന്നംകുളം നഗരസഭയിൽ അടിയന്തര യോഗം

കുന്നംകുളം നഗരസഭ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കോൺഫറൻസ് ഹാളിൽ അടിയന്തിര യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണൻമാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ.മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠൻ, ആർത്താറ്റ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. നിഥിൻ, ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രേണു, ഹോമിയോപതി ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
 

date