Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) സെയ്ഫ് ഹോം ആരംഭിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അടസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മാര്‍ച്ച് 20 നകം പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. എന്‍ ജി ഒ കള്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വീണ്ടും നല്‍കേണ്ടതില്ല. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.

date