Skip to main content

തേനീച്ചകൃഷി; സമഗ്ര വിവര ശേഖരണം

ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ തേനീച്ചകൃഷിയുടെ സമഗ്ര വിവരശേഖരണം നടത്തുന്നു. തേനീച്ച കര്‍ഷകരുടെ വിവരങ്ങള്‍, വാര്‍ഷിക തേന്‍ ഉത്പാദനം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിന് ആവശ്യമായ അപേക്ഷാ ഫോം കൃഷി ഭവനുകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ വിതരണ കേന്ദ്രങ്ങളിലും അംഗീകൃത ബീ ബ്രീഡിംഗ് യൂണിറ്റുകളിലും ലഭിക്കും. കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം ഏപ്രില്‍ ഒന്നിനകം റീജിയണല്‍ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ് തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, കല്ലിമേല്‍ പി ഒ, മാവേലിക്കര - 690509 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0479-2356695 നമ്പരില്‍ ലഭിക്കും. ഇ-മെയില്‍ വിലാസം - beekeepingcentre@gmail.com.    

date