Skip to main content

റേഷന്‍ വിതരണം

ജില്ലയിലെ റേഷന്‍കടകള്‍ വഴി ഈ മാസം താഴെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. എ എ വൈ കാര്‍ഡുടമകള്‍ക്ക്‌ 28 കിലോഗ്രാം അരിയും 7 കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന ഇതര വിഭാഗത്തില്‍പ്പെട്ട 2 രൂപാ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക്‌ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോഗ്രാമിന്‌ 2 രൂപാ നിരക്കില്‍ ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്‌ പരമാവധി 3 കി ഗ്രാം ആട്ടയും കി ഗ്രാമിന്‌ 15 രൂപ നിരക്കില്‍ ലഭിക്കും. 2 രൂപാ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുള്ള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ അരി, ഗോതമ്പ്‌ ഉള്‍പ്പെടെ 2 കി ഗ്രാം ഭക്ഷ്യധാന്യം സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച്‌ അരി കി.ഗ്രാമിന്‌ 8.90 രൂപാ നിരക്കിലും, 6.70 രൂപാ നിരക്കില്‍ ഗോതമ്പും 3 കിഗ്രാം ഫോര്‍ട്ടിഫൈഡ്‌ ആട്ടയും കി ഗ്രാമിന്‌ 15 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക്‌ അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക്‌ 4 ലിറ്റര്‍ വീതവും ലിറ്ററിന്‌ 22 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ തളിപ്പറമ്പ്‌ താലൂക്ക്‌ സപ്ലൈ ഓഫീസ്‌ - 0460 2203128, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസ്‌ -0490 2343714, കണ്ണൂര്‍ താലൂക്ക്‌ സപ്ലൈ ഓഫീസ്‌ - 0497 2700091, ഇരിട്ടി താലൂക്ക്‌ സപ്ലൈ ഓഫീസ്‌ - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്‌ - 0497 2700552, ടോള്‍ഫ്രീ നമ്പര്‍ - 1800-425-1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്‌.
പി.എന്‍.സി/389/2018

date