കോവിഡ് -19 പ്രതിരോധം: സുരക്ഷിത മുഖാവരണം ഒരുക്കി ജില്ലാ ജയിലും
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു ജയില്‍ വകുപ്പും. ജില്ലാ ജയിലിലെ തയ്യല്‍ യൂണിറ്റിലാണ് മാസ്‌ക് നിര്‍മിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവിടെ നിര്‍മിക്കുന്ന മാസ്‌ക്കുകള്‍ എത്തിക്കുന്നത്. നിലവില്‍ മാസ്‌ക്കുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ തയ്യലില്‍ താത്പര്യമുള്ള ജയില്‍ അന്തേവാസികള്‍ക്ക് പരിശീലനം നല്‍കി കൂടുതല്‍ മുഖാവരണങ്ങള്‍ നിര്‍മിക്കുമെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് ചന്ദ്രബാബു പറഞ്ഞു.
കൊറോണ ഭീതിയെ തുടര്‍ന്ന് ആളുകള്‍ വ്യാപകമായി മാസ്‌ക്കുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് ജില്ലയില്‍ പലയിടങ്ങളിലും മാസ്‌ക്കുകള്‍ക്ക് ക്ഷാമം നേരിട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജയിലുകളില്‍ മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. കണ്ണൂര്‍, വിയ്യൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായി മാസ്‌ക് നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
- Log in to post comments