Post Category
കോവിഡ് 19; ഏകോപനത്തിന് കൊറോണ സ്‌പെഷ്യല്‍ മോണിറ്ററിംഗ് സെല്‍
ടീം കലക്ടര്‍ കൊല്ലത്തിന്റെ നേതൃത്വത്തില്‍ കൊറോണ ഭീഷണി ഫലപ്രദമായി നേരിടുന്നതിന് കൊറോണ സ്‌പെഷ്യല്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യ-പൊലീസ് വകുപ്പുകള്‍, കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കും.
സെല്ലിന്റെ ഏകോപന നിയന്ത്രണ പ്രര്‍ത്തനങ്ങള്‍ക്ക് കലക്‌ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് കെ പി ഗിരിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. (ഇ-മെയില്‍: kteamcollector@gmail.com)
date
- Log in to post comments