കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- പരാതി പരിഹാര അദാലത്ത് 26,27,28 തിയതികളില്‍
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ഗുണഭോക്താക്കളായ മലബര്‍മേഖലയിലെ കയര്‍ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡ് ഫെബ്രുവരി 26, 27, 28 തീയതികളിലായി അദാലത്തു നടത്തും. ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍, വിവിധ ധനസഹായങ്ങള്‍, വിരമിക്കല്‍ ആനൂകൂല്യം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് അദാലത്ത്. ഫെബ്രുവരി 26ന് കോഴിക്കോട് ജില്ലയുടെ അദാലത്ത് കൊയിലാണ്ടിയിലും, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളുടെ അദാലത്ത് 27 ന് കണ്ണൂര്‍ ജില്ലയിലും മലപ്പുറം ജില്ലയുടെ അദാലത്ത് 28 ന് പൊന്നാനിയിലും നടക്കും. അദാലത്തിലേയ്ക്കുള്ള പരാതികള്‍ ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസിലും ബന്ധപ്പെട്ട കയര്‍ പ്രോജക്ട് ഓഫീസര്‍മാരുടെയും കയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും ഓഫീസുകളിലും ഫെബ്രുവരി 20 വരെ സ്വീകരിക്കുന്നതായിരിക്കും. ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികളും പെന്‍ഷന്‍കാരും തങ്ങളുടെ പരാതികള്‍ അദാലത്തുമുമ്പാകെ ഉന്നയിച്ചു പരിഹാരം നേടുന്നതിന് തയ്യാറാകണമെന്ന് ചെയര്‍മാന്‍ അറിയിച്ചു .
- Log in to post comments