ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനയജ്ഞം ഉദ്ഘാടനം ചെയ്തു
സംസ്ഥാനതല ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു . ജില്ലാ ടി. ബി ഓഫീസര്‍ ഡോ. ഹരിദാസന്‍ , മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ കേശവനുണ്ണി , ഡോ. അബ്ദുള്‍ ജലീല്‍ , ഡി. പിഎച്ച് എന്‍ രജിലേഖ മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ക്ഷയരോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ചികില്‍സനല്‍കുകയും ജനങ്ങളില്‍ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് യജഞത്തിന്റെ ലക്ഷ്യം . ഇതിനായി പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ , അംഗന വാടി പ്രവര്‍ത്തകര്‍ എല്ലാ ഞായറാഴ്ചകളിലും ഗൃഹസന്ദര്‍ശനം നടത്തും.
ജില്ലയില്‍ നിലമ്പൂര്‍ ,മമ്പാട് ഭാഗങ്ങളില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ എല്ലായിടത്തും ആരോഗ്യ വിഭാഗം ഫീല്‍ഡ് ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതും തങ്ങളുടെ പ്രവര്‍ത്തന പരിധിയിലുളള ആഹാരപദാര്‍ത്ഥങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു . കുടിവെള്ള പരിശോധന , ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവയും ഊര്‍ജ്ജിതപ്പെടുത്തണം.
- Log in to post comments