Skip to main content

മിഷന്‍ ഇന്ദ്രധനുഷ് - അടുത്ത ഘട്ടം 8 മുതല്‍

ജില്ലയില്‍ നടപ്പിലാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയുടെ അടുത്ത ഘട്ടം ഫെബ്രുവരി 8ന് ആരംഭിക്കും. 8 മുതല്‍ തുടര്‍ച്ചയായ 7 പ്രവൃത്തി ദിനങ്ങളിലായിരിക്കും പരിപാടി നടപ്പിലാക്കുന്നത് . ഇതുവരെയായി കുത്തിവെപ്പ്  എടുക്കാത്ത രണ്ടു വയസ്സില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കും ഭാഗികമായി കുത്തിവെപ്പ് എടുത്ത കുട്ടികളെയും ലക്ഷ്യം വച്ചാണ് പരിപാടി. 382 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലായി 725 സെഷനുകളായി കുത്തി വപ്പ് പരിപാടി സജ്ജ്മാക്കിയിട്ടുണ്ട്. ഇങ്ങനെ 12,628 കുട്ടികള്‍ക്കാണ് ഈ പരിപാടിയിലൂടെ കുത്തി വപ്പ് നല്‍കേണ്ടത് . ജനുവരിയില്‍ നടന്ന ഘട്ടത്തില്‍ തീരെ കുത്തിവെപ്പെടുക്കാത്ത 42 കുട്ടികള്‍ക്കും ഭാഗികമായി കുത്തിവെപ്പെടുത്ത 534കുട്ടികള്‍ക്കും പ്രതിരോധകുത്തിവപ്പ് നല്‍കാന്‍ കഴിഞ്ഞു. ഈ പരിപാടി വരുന്ന രണ്ട് മാസങ്ങളിലായി നടപ്പിലാക്കും . എല്ലാകുട്ടികള്‍ക്കും കുത്തിവപ്പ് നല്‍കുക എന്നതാണ് ലക്ഷ്യം .

 

date