Skip to main content

കോവിഡ് 19 പ്ലാന്‍ സി കൊറോണ കെയര്‍ സെന്ററുകള്‍ താലൂക്കുകളിലും

കോവിഡ് 19 നേരിടുന്നതിന് ജില്ല സുസജ്ജമാണെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി സ്വകാര്യ ആശുപത്രികളിലും                 സ്‌കൂളുകളിലും സൗകര്യങ്ങള്‍  ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ സി ആവശ്യമെങ്കില്‍ താലൂക്കുതലത്തിലേക്കും വ്യാപിപ്പിക്കും. റോയല്‍ ചാത്തന്നൂര്‍, ജെ.എസ്.എം ചാത്തന്നൂര്‍, എം.ടി.എം മാടന്‍നട, എന്നീ ആശുപത്രികളും  കൊല്ലം ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തഴവ ആദിത്യ വിലാസം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍, തഴവ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ കൂടാതെ വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍, പട്ടാഴി പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം, അഞ്ചല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍, ഷണ്മുഖവിലാസം ആശുപത്രി, ജയഭാരതം, കടയ്ക്കല്‍ ടൗണ്‍ ഹാള്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കടയ്ക്കല്‍ ശിശുമന്ദിരം, ശ്രീ സത്യ സ്‌കൂള്‍ ഒഫ് നഴ്‌സിംഗ് എന്നിവ റവന്യൂ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിനായി കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തിത്തുടങ്ങി. കൂടാതെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍, പൊതുമരാമത്ത് റസ്റ്റ് ഹൗസ് എന്നിവയും പരിഗണിക്കും.

 

date