Post Category
നഗരത്തില്‍ ജല വിതരണം മുടങ്ങും
കേരള വാട്ടര്‍ അതോറിറ്റി ശാസ്താംകോട്ട ജല ശുദ്ധീകരണ ശാലയില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ ഭാഗത്തേക്ക് ജല വിതരണം നടത്തുന്ന 700 എം എം പൈപ്പില്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തേക്കുള്ള പമ്പിങ് പൂര്‍ണമായും നിലച്ചു. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനാല്‍ മാര്‍ച്ച് 21, 22 തീയതികളില്‍ നഗരത്തിലേക്കുള്ള ജല വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments