Skip to main content

ജില്ലയില്‍ പ്രാദേശിക ലിസ്റ്റില്‍ 8568 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

ജില്ലയില്‍ അയ്യായിരം വോളന്റിയര്‍മാരും ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകരും ആശ മാരും  ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 56536 വീടുകള്‍ സന്ദര്‍ശിച്ചു. 4548 ടീമുകള്‍ ഫീല്‍ഡിലും റെയില്‍വേ, റോഡ് ചെക്ക് പോസ്റ്റുകളിലുമായി 28 ടീമുകളും അശ്രാന്ത പരിശ്രമത്തിലൂടെ ഹോം ക്വോറന്റെയിലുള്ളവരുടെ സമ്പൂര്‍ണ വിവരമാണ് ശേഖരിച്ചത്. ജില്ലയില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഗൃഹനിരീക്ഷണത്തിലുള്ള 900 പേര്‍ ഉള്‍പ്പെടെ 8568 പേരെയാണ് കണ്ടെത്തിയത്. 91 റാപിഡ് റെസ്‌പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. ഇതു വരെ കൗണ്‍സലിംഗിനായി 952 അന്വേഷണങ്ങള്‍ എത്തിയിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 841/2020)
 

date