Skip to main content

 ആള്‍ക്കൂട്ടം സൃഷ്ടിക്കരുത്

 ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന കാലിച്ചന്തകള്‍ തത്ക്കാലത്തേക്ക് അടച്ചു പൂട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു മാര്‍ക്കറ്റുകളില്‍ ആളുകള്‍ അകലം പാലിച്ചും ഒരേ സമയം ഒരിടത്ത് 25 ല്‍ കൂടാതെ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടണം. മാസ്‌കുകളോ തൂവാലകളോ ഉപയോഗിക്കണം. രോഗലക്ഷണമുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ എത്തരുത്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും വേണ്ടത്ര സാധനങ്ങള്‍ സ്റ്റോക്കുണ്ട്. പച്ചക്കറികള്‍ക്കും പഴത്തിനുമൊന്നും ക്ഷാമമില്ല. പരിഭ്രാന്തി വേണ്ടെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധി ഒഴിവാക്കാന്‍ സാമൂഹികമായി അകലം പാലിക്കുന്നത് ഏറ്റവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി ആരാധനാലയങ്ങള്‍  നിയന്ത്രണമേര്‍പ്പെടുത്തി മാതൃക കാട്ടിയിട്ടുണ്ട്. സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കുന്നതിനും ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ഥനകള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന സാഹചര്യത്തിന് ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date