Skip to main content

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്ന്‍ എല്ലാ വീട്ടിലും: വോളന്റിയര്‍മാര്‍ക്ക്  സേവന സര്‍ട്ടിഫിക്കറ്റ്

കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയിന്‍ വീടുകളിലേക്ക് വ്യാപിപ്പിച്ചു. വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങിയ ടീം ജില്ലയില്‍ വീടുവീടാന്തരം കയറിത്തുടങ്ങി. ബോധവത്കരണത്തൊടൊപ്പം ഹാന്റ് വാഷും സാനിറ്റൈസറും ഉപയോഗിക്കുന്ന വിധവും പരിചയപ്പെടുത്തും. മുതിര്‍ന്ന പൗര•ാര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ജീവിത ശൈലി മരുന്നുകളും വീടുകളില്‍ എത്തിക്കും. വോളന്റിയര്‍മാര്‍ക്ക് പരിശീലനം, സുരക്ഷാ ഉപാധികള്‍ എന്നിവ നല്‍കും.  സേവനം പൂര്‍ത്തിയാകുന്നവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
 

date