Post Category
കരുത്തോടെ കരുതല്‍: തിരികെ വന്നവര്‍ക്കെല്ലാം ഗൃഹനിരീക്ഷണം 28 ദിവസം
കോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്. എല്ലാ രോഗബാധിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശനമായ 28 ദിവസത്തെ ഗൃഹ നിരീക്ഷണമാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിരിക്കുന്നത്. ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണവും മരുന്നുകളും വീട്ടില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
date
- Log in to post comments