ഗൃഹ നിരീക്ഷണം കര്‍ക്കശം: മുങ്ങുന്നവര്‍ കുടുങ്ങും അറസ്റ്റും ഉണ്ടാകും
രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ-ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് ഫിഷറീസ് വകപ്പു മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.
സര്‍വെയ്‌ലന്‍സ് ടീം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രാദേശിക തലത്തിലുള്ള സമഗ്രമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരെങ്കിലും ഗൃഹനിരീക്ഷണം ലംഘിച്ചാല്‍ വാര്‍ഡ് സമിതികള്‍ വിവരം അറിയിക്കണം. കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്ന അനേകം ആളുകള്‍ മാതൃകാപരമായി ഇടപെടുമ്പോള്‍ ലംഘനം നടത്തുന്നവര്‍ ഒരു സമൂഹത്തെയാകെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. അത് ഒഴിവാക്കുന്നതിന് സഹകരിക്കണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസവും സഹായവും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് ടീം വോളന്റിയേഴ്‌സ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments