ബാങ്കുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം
കോവിഡ്-19 തടയുന്നതിനായി ബാങ്കുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിക്കണം.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ വികസിച്ച അവസരത്തില്‍ ഉപഭോക്താക്കള്‍ എ ടി എം , ഇന്റര്‍നെറ്റ് ബാങ്കിങ് , മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക . പാസ് ബുക്ക് പ്രിന്റിങ് ,ബാലന്‍സ് പരിശോധന എന്നീ ആവശ്യങ്ങള്‍ക്കായി ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക .
കൂട്ടമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കി അത്യാവശ്യക്കാര്‍ മാത്രം ബാങ്കിനുള്ളില്‍ പ്രവേശിക്കുക. കുടുംബാംഗങ്ങള്‍ , കുഞ്ഞുകുട്ടികള്‍ ,കൂട്ടുകാര്‍ എന്നിവരെല്ലാം കൂടി ബാങ്കില്‍ വരുന്നത് കഴിവതും ഒഴിവാക്കുക .
ഒരേ സമയം 5 ല്‍ കൂടുതല്‍ ഇടപാടുകാര്‍ ബാങ്കിങ് ഹാളില്‍ നില്‍ക്കാതിരിക്കുക ബാങ്കിന്റെ ചുവരുകള്‍, മേശ, കൌണ്ടര്‍ എന്നിവയില്‍ സ്പര്‍ശനം ഒഴിവാക്കുക. നിരീക്ഷണത്തില്‍ ഉള്ളവരും ജലദോഷം , ചുമ , പനി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരും ബാങ്ക് ശാഖകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കരുത്. ബാങ്കിടപാടിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസെര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക
- Log in to post comments