Skip to main content

കോവിഡ് 19 പ്ലാന്‍ ബി, പ്ലാന്‍ സി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും

കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്  ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നു. ജില്ലയില്‍ ഇതുവരെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏതു സാഹചര്യവും നേരിടാന്‍  ആരോഗ്യ വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞു.
കോവിഡ് 19 ബാധിതര്‍ കൂടുതലായി എത്തുന്ന  സാഹചര്യമുണ്ടായാല്‍  നിലവിലുള്ള പ്ലാന്‍ ബി സ്ഥാപനങ്ങള്‍ക്ക് പുറമേ ജില്ലയിലെ എല്ലാ താലൂക്കുകളിലും ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി ജില്ലാ കലക്ടറുടെ നിര്‍ദേശമനുസരിച്ച് ഗവണ്‍മെന്റ് താലൂക്കാശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

കൊറോണ ട്രീറ്റ്‌മെന്റ് സെന്ററുകള്‍
പ്ലാന്‍ - എ
ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കൊല്ലം പാരിപ്പള്ളി
ജില്ലാ ആശുപത്രി കൊല്ലം
പ്ലാന്‍ - ബി
പുനലൂര്‍ താലൂക്കാശുപത്രി -26 മുറികള്‍
പാരിപ്പള്ളി എം സി എച്ച് ഹോസ്റ്റല്‍
കരുനാഗപ്പള്ളി താലൂക്കാശുപത്രി - 20 കിടക്ക
ശാസ്താംകോട്ട - 20 കിടക്ക
കടയ്ക്കല്‍ 20 കിടക്ക
പ്ലാന്‍ - സി
എന്‍ എസ് സഹകരണ ആശുപത്രി, അസീസിയ മെഡിക്കല്‍ കോളജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, കരുനാഗപ്പള്ളി വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, കൊട്ടിയം കിംസ്, എഴുകോണ്‍ ഇ എസ് ഐ, കൊട്ടാരക്കര വിജയ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി പേള്‍, കരുനാഗപ്പള്ളി എ എം ഹോസ്പിറ്റല്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രികള്‍ - മൂന്ന് എണ്ണം.

 

date