Skip to main content

കോവിഡ് 19; സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് സേവനം ആരംഭിച്ചു

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ലൈഫ് സ്‌കില്‍സ് സൈക്കോ സോഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് സേവനം ആരംഭിച്ചു. കോവിഡ് 19 ഐസോലാഷന്‍, ക്വാറന്റയിന്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ സേവനം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സൗജന്യമായി ലഭിക്കും. സൗജന്യ സേവനത്തിന് 9895656012, 9846593996, 8078213007, 8891859994, 9645493969, 9497768612, 8618365958, 9447209639 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

date