Post Category
കോവിഡ് 19 കമ്മ്യൂണിറ്റി കിച്ചനുകളില്‍ ആരോഗ്യ-ശുചിത്വ പരിശോധന നിര്‍ബന്ധം
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചണുകളില്‍ ആരോഗ്യ - ശുചിത്വ പരിശോധന നിര്‍ബന്ധമാക്കി. കിച്ചന് സെന്ററുകളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍, ആരോഗ്യ വോളന്റിയര്‍മാര്‍ തുടങ്ങിയവരുടെ ആരോഗ്യ- ശുചിത്വ പരിശോധനയ്ക്കും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോഗ്യ പരിശോധനയ്ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
date
- Log in to post comments