Post Category
കോവിഡ് 19 ഹോമിയോപ്പതി മരുന്നുകള്‍ വീടുകളില്‍ എത്തിക്കും... കരുതല്‍ പദ്ധതിയ്ക്ക് തുടക്കം
ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ തുടര്‍ ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കുള്ള ഹോമിയോ മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന കരുതല്‍ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം.
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിരമായി ഹോമിയോ മരുന്നു കഴിക്കുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ലോക്ക് ഡൗണ്‍ കാരണം സ്ഥാപനങ്ങളില്‍ എത്തി മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് ചികിത്സ നല്‍കിവരുന്ന ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.
സേവനം ആവശ്യമുള്ളവര്‍ക്ക് രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ 9446072887, 7012094631, 9446662261, 9495186240, 9895912602, 9446330388 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments